ഇന്ത്യ അഫ്ഗാനിസ്ഥാൻ മത്സരം: നാളെ തെളിഞ്ഞ കാലവസ്ഥ
Jun 21, 2019, 21:56 IST
സതാംപ്ടണ്: ലോകകപ്പ് ക്രിക്കറ്റിലെ ഇരുപത്തിയെട്ടാം മത്സരത്തിൽ ഇന്ത്യ അഫ്ഗാനെ നേരിടും. ഇന്ത്യയുടെ അഞ്ചാം മത്സരമാണ് നാളെ നടക്കുന്നത്. റോസ് ബൗൾ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. സതാംപ്ടണില്‍ കഴിഞ്ഞ രണ്ട് ദിവസം മഴ ആയിരുന്നു. എന്നാൽ നാളെ തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
നാല് മത്സരങ്ങൾ കളിച്ച ഇന്ത്യയുടെ ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ന്യൂസിലൻഡിനെതിരെയുള്ള മത്സരമാണ് മഴ മൂലം ഉപേക്ഷിച്ചത്. മൂന്ന് മത്സരങ്ങൾ ജയിച്ച ഇന്ത്യക്ക് ഏഴ് പോയിന്റ് ഉണ്ട്. പോയിന്റ് നിലയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യ അടുത്ത മൂന്ന് മത്സരങ്ങൾ ജയിച്ചാൽ സെമി ഉറപ്പിക്കാൻ കഴിയും. മഴ വില്ലനായി എത്തുന്നത്കൊണ്ട് എല്ലാ മത്സരങ്ങളുമ്മ വിലയേറിയതാണ്.