ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈൽ നന്പറുകൾ അസാധുവാക്കുമെന്ന് കേന്ദ്രം
Sep 10, 2017, 12:11 IST
ന്യൂഡൽഹി: ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത എല്ലാ മൊബൈൽ നമ്പറുകളും 2018 ഫെബ്രുവരിക്ക് ശേഷം അസാധുവാക്കുമെന്ന് കേന്ദ്ര സർക്കാർ. ക്രിമിനലുകൾ, തട്ടിപ്പുകാർ, ഭീകരർ എന്നിവരെ ടെലികോം സേവനദാതാക്കളുടെ കൈവശമുള്ള ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത് നടപ്പാക്കിലാക്കുന്നതെന്നുമാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.