അമേരിക്കയില്‍ റെസ്റ്റോന്റില്‍ നഗ്നനായി എത്തിയ അക്രമി മൂന്നുപേരെ വെടിവച്ചു കൊന്നു
Apr 22, 2018, 19:07 IST
വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെന്നസിയിലെ നാഷ്വില്ലെയിൽ നഗ്നനായ തോക്കുധാരി നടത്തിയ വെടിവയ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. നാലു പേർക്കു വെടിവയ്പിൽ പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ മൂന്നരയോടെ നാഷ്വില്ലെയിലെ വേഫിൾ റെസ്റ്റോന്റിലായിരുന്നു വെടിയ്പ് നടന്നതെന്ന് ദി മെട്രോപൊളിറ്റൻ നാഷ്വില്ലെ പോലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ട്രാവിസ് റെയ്ൻകിംഗ് എന്ന ഇരുപത്തൊന്‍പതുകാരനാണ് വെടിവയ്പ് നടത്തിയതെന്നാണു പോലീസ് നൽകുന്ന വിവരം. ഇയാളുടെ ചിത്രങ്ങൾ പുറത്തുവിട്ടു.