അഫ്ഗാനിസ്ഥാന് ചാവേർ സ്ഫോടനം; 31മരണം
Apr 22, 2018, 15:56 IST
കാബൂൾ: അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേർ സ്ഫോടത്തിൽ 31 പേർ മരിച്ചു. 54 പേർക്കു പരിക്കേറ്റു. കാബൂളിലെ വോട്ടർ രജിസ്ട്രേഷൻ കേന്ദ്രത്തിനുനേരെ പ്രാദേശിക സമയം രാവിലെ പത്തിനായിരുന്നു ആക്രമണം.ആക്രമണത്തിൽ സമീപത്തെ നിരവധി കടകളും തകർന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സ്ഫോടനം നടന്ന സ്ഥലത്തേക്കുള്ള വഴികൾ പോലീസ് തടഞ്ഞിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.