അന്ധമായ ബിജെപി വിരോധം കൊണ്ട് സിപിഎം ഇല്ലാതാവുകയാണ്; പി.എസ്. ശ്രീധരന്‍പിള്ള
May 15, 2019, 07:15 IST
കോഴിക്കോട്: അന്ധമായ ബിജെപി വിരോധം കൊണ്ട് സിപിഎം ഇല്ലാതാവുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ട് ഇരുമുന്നണികള്‍ക്കും ഈ തെരഞ്ഞെടുപ്പില്‍ ലഭിക്കില്ല. ബിജെപിയുടെയും എന്‍ഡിഎയുടെയും വോട്ടുകള്‍ ഇരട്ടിയായി വര്‍ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിക്ക് എത്ര സീറ്റുകള്‍ ലഭിക്കുമെന്നു പറയാന്‍ താന്‍ പ്രവാചകനല്ലെന്നും പറഞ്ഞ അദ്ദേഹം ജനങ്ങള്‍ എന്‍ഡിഎക്കൊപ്പമാണെന്ന് തെരഞ്ഞെടുപ്പ് ഫലം വരുന്പോള്‍ മനസിലാകുമെന്നും പറഞ്ഞു.