അന്തർസംസ്ഥാന ബസുകളുടെ സർവിസ് നാളെ മുതൽ അനശ്ചിതകാല സമരം തുടങ്ങുന്നു
Jun 23, 2019, 20:48 IST
കൊച്ചി: മോട്ടോർ വാഹന വകുപ്പിെൻറ നടപടികളിൽ പ്രതിഷേധിച്ച് അന്തർസംസ്ഥാന ബസുകളുടെ സർവിസ് തിങ്കളാഴ്ച മുതൽ അനശ്ചിതകാലത്തേക്ക് നിർത്തിവെക്കുന്നു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ രണ്ടുമാസത്തിലധികമായി ബസ് വ്യവസായത്തെ തകർക്കുന്ന മോട്ടോർ വാഹന വകുപ്പ് നടപടിയിൽ പ്രതിഷേധിച്ചാണ് സമരമെന്ന് ഇൻറർ സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.