അതിർത്തിയിൽ പാക് വെടിവയ്പ്; ബിഎസ്എഫ് ജവാന് പരിക്ക്
Jun 17, 2019, 12:01 IST
ജമ്മു: ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയിൽ വീണ്ടും പാക് പ്രകോപനം. പാക് സൈന്യം നടത്തിയ വെടിവയ്പിൽ ബിഎസ്എഫ് ജവാന് പരിക്കേറ്റു. പൂഞ്ചിലെ കൃഷ്ണഘാട്ടി സെക്ടറിലാണ് സംഭവം. ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിച്ചു.