അജ്ഞാത ജീവി മുന്നൂറോളം കാടക്കോഴികളെ കടിച്ചു കൊന്നു
Aug 16, 2017, 13:31 IST
തിരുവനന്തപുരം: പോത്തന്‍കോട് വീട്ടില്‍ വളര്‍ത്തിയിരുന്ന മുന്നൂറോളം കാടക്കോഴികളെ അജ്ഞാത ജീവി കടിച്ചു കൊന്നു. അണ്ടൂർകോണം തിരുവെള്ളൂർ കൈലാസ് നഗർ ഉണ്ണിഭവനിൽ മോഹനൻനായർ വളർത്തിയ കോഴികളാണ് ചത്തത്. മൂന്ന് കൂടുകളിലായിട്ടായിരുന്നു കോഴികളെ ഇട്ടിരുന്നത്. രാത്രിയിൽ കൂട് തകർത്ത് അജ്ഞാത ജീവി ആക്രമണം നടത്തുകയായിരുന്നു. ശബ്ദമൊന്നും കേൾക്കാതിരുന്നതിനാൽ വീട്ടുകാർ സംഭവം അറിഞ്ഞില്ല. പുലർച്ചെയാണ് കാടക്കോഴികൾ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടത്.