അൾജീരിയയിൽ വിമാനം തകർന്നു; നൂറിലധികം പേർ മരിച്ചു
Apr 11, 2018, 16:10 IST
അൾജിയേഴ്സ്: ആഫ്രിക്കൻ രാജ്യമായ അൾജീരിയയിൽ സൈനിക വിമാനം തകർന്നു നൂറിലധികം പേർ മരിച്ചുവെന്ന് റിപ്പോർട്ട്. അൾജിരിയയിലെ ബൗഫറിക് പ്രവിശ്യയിലെ ബ്ലിഡ വിമാനത്താവളത്തിനു സമീപമാണ് വിമാനം തകർന്നത്. പ്രാദേശിക സമയം രാവിലെ എട്ടിനായിരുന്നു അപകടം.
അൾജീരിയയിലെ പടിഞ്ഞാറൻ നഗരമായ ബെച്ചാറിലേക്കു പോയ വിമാനമാണ് തകർന്നത്. വിമാനത്തിൽ സൈനികരും അവരുടെ കുടുംബങ്ങളുമാണെന്നാണ് പ്രാഥമിക വിവരം.