അസ്കർ അലി ചിത്രം ‘ജീം ബൂം ബാ’ മെയ് 24ന് റിലീസ് ചെയ്യും
May 22, 2019, 08:56 IST
അസ്കർ അലി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജീം ബൂം ബാ .ചിത്രത്തിൽ അഞ്ജു കുര്യൻ ആണ് നായിക. രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സച്ചിൻ ആണ്.ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. U/A സർട്ടിഫിക്കറ്റ് ആണ് .ചിത്രത്തിന് ലഭിച്ചത്.ചിത്രത്തിൽ ബൈജു സന്തോഷ്, നേഹ സക്സേന, അനീഷ് ഗോപാൽ, കണ്ണൻ നായർ, ലിമു ശങ്കർ, രാഹുൽ നായർ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.ജുബൈർ ആണ് ചിത്രത്തിൻറെ സംഗീതം ഒരുക്കുന്നത്. ചിത്രം മെയ് 24ന് റിലീസ് ചെയ്യും .