അമർനാഥ് ഭീകരാക്രമണം: മൂന്നു പേർ പിടിയിൽ
Aug 6, 2017, 21:04 IST
ജമ്മു: ജമ്മു കാഷ്മീരിൽ അമർനാഥ് തീർഥാടകർക്കുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് (എസ്ഐടി) ഇവരെ പിടികൂടിയത്. പാക്കിസ്ഥാനിൽനിന്നുള്ള ലഷ്കർ ഭീകരരുമായി ബന്ധം പുലർത്തുന്ന ഇസ്മയിൽ, മവ്യയ, ഫുർഖാൻ, യവാർ എന്നിവരാണ് പിടിയിലായതെന്ന് കാഷ്മീർ പോലീസ് മേധാവി മുനീർ ഖാൻ പറഞ്ഞു.