അഫ്ഗാനിസ്ഥാനില്‍ 24 മണിക്കൂറിനിടെ സൈന്യം 63 തീവ്രവാദികളെ കൊന്നു
Mar 25, 2018, 18:30 IST
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ തീവ്രവാദികള്‍ക്കെതിരെ സൈനിക ഓപ്പറേഷന്. 24 മണിക്കൂറിനിടെ 63 തീവ്രവാദികളെ വകവരുത്തി. ഇതില്‍ 14 പേര് ഐ.എസ് തീവ്രവാദികളാണെന്ന് അഫ്ഗാന് സൈന്യം അറിയിച്ചു.
നാന്ഗര്ഹാര്, ഉറുസ്ഗാന്‍, ഫറാഹ്, കാണ്ഡഹാര്‍, പാക്തിയ തുടങ്ങിയ പ്രവിശ്യകളിലാണ് സൈനിക ഓപ്പറേഷന് നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഓപ്പറേഷനിലെ നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ തീവ്രവാദി സംഘങ്ങളില്‍ നിന്നുള്ള പ്രതികരണം ലഭ്യമായിട്ടില്ല.