അടുത്ത ചോദ്യം മെയ് 24 -ന് പ്രദര്‍ശനത്തിന് എത്തും
May 23, 2019, 09:10 IST
എ.കെ.എസ്. നമ്പ്യാർ പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് അടുത്ത ചോദ്യം. ഷെയ്ഖ് റാഷിദ്, മാളവിക, പ്രണവ്, ബെന്നി ജോൺ, ജോസഫ്, സി. രഘുനാഥ്, ശിവദാസ്, വർഷ, ആരതി, അവന്തിക എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രം മെയ് 24 -ന് പ്രദര്‍ശനത്തിന് എത്തും.എസ്.പി. വെങ്കിടേഷ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സുജി ദാമോദരൻ ആണ് ചിത്രം നിർമിക്കുന്നത്. ഉത്പൽ വി. നായനാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.