10 രൂപയുടെ കോയിന്‍ സ്വീകരിക്കാത്ത കടക്കാരനെതിരെ കേസ്

മൊറീന: പത്തു രൂപയുടെ കോയിന്‍ എടുക്കാന്‍ വിസമ്മതിച്ച കടക്കാരനെതിരെ പൊലിസ് കേസെടുത്തു. മധ്യപ്രദേശിലെ മൊറീന ജില്ലയിലാണ് സംഭവം. ടവ്വല്‍ വാങ്ങാന്‍ വേണ്ടി 10 രൂപയുടെ രണ്ടു കോയിനുകള്‍ നല്‍കിയെങ്കിലും കടക്കാരന്‍ വാങ്ങിയില്ലെന്നാണ് പരാതി.

ഇന്ത്യന്‍ പീനല്‍ കോഡിലെ 188-ാം വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആറു മാസം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണ് കുറ്റം.

Share this story