മന്ത്രിതല ചര്‍ച്ചയില്‍ അനുകൂല തീരുമാനം; എല്‍ജിഎസ് ഉദ്യോഗാർത്ഥികളുടെ സമരം അവസാനിപ്പിച്ചു

മന്ത്രിതല ചര്‍ച്ചയില്‍ അനുകൂല തീരുമാനം; എല്‍ജിഎസ് ഉദ്യോഗാർത്ഥികളുടെ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തിവന്ന സമരം അവസാനിപ്പിച്ച് ഉദ്യോഗാർത്ഥികൾ. ഇന്ന് രാവിലെ മന്ത്രി എകെ ബാലനുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ഉദ്യോഗാർത്ഥികൾ സമരം പിൻവലിച്ചതായി അറിയിച്ചത്.ഇന്നത്തെ ചർച്ചയിൽ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിന്റെ പ്രധാന ആവശ്യമായിരുന്ന ലാസ്റ്റ് ഗ്രേഡ് സർവെന്റ്‌സിന്റെ ജോലി എട്ട് മണിക്കൂറായി നിജപ്പെടുത്തുന്നതിനും അതിലേക്ക് കൂടുതലായി വരുന്ന ഒഴിവുകൾ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം സർക്കാർ തയ്യാറാണെന്ന് അറിയിച്ചതിനാൽ സമരം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം, സിപിഒ ഉദ്യോഗാർത്ഥികൾ സമരം തുടരും. റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കകത്തുള്ള ഒഴിവുകളാണ് തങ്ങൾ ആവശ്യപ്പെട്ടതെന്നും, തങ്ങൾക്ക് അനുകൂലമായി നടപടിയെടുക്കുമെന്നാണ് മന്ത്രി ഉറപ്പ് നൽകിയതെന്നും സിപിഒ ഉദ്യോഗാർത്ഥികൾ പറഞ്ഞു.

Share this story