സ്‌കൂള്‍ കായികോത്സവം: എറണാകുളത്തിന് കിരീടം; സ്‌കൂളുകളില്‍ മാര്‍ ബേസില്‍

പാലാ: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ പാലക്കാടിന് പിന്തള്ളി എറണാകുളത്തിന് കിരീടം. സ്‌കൂള്‍ വിഭാഗത്തില്‍ കോതമംഗലം മാര്‍ബോസില്‍ ചാംപ്യന്‍മാരായി. 252 പോയിന്റുടെയാണ് എറണാകുളം ജില്ല അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവ കീരിടം നേടിയത്. 175 പോയിന്റുമായി പാലക്കാട് രണ്ടാമതും മൂന്നാമതെത്തിയ കോഴിക്കോട് 107 പോയിന്റും കരസ്ഥമാക്കി.

സ്‌കൂല്‍ വിഭാഗത്തില്‍ 75 പോയിന്റുമായാണ് കോതമംഗലം മാര്‍ബോസില്‍ ചാംപ്യന്‍മാരായത്. കോതമംഗലം സെന്റ് ജോസ്ഫ്‌സ് പുല്ലൂരംപാറ (63 പോയിന്റ്) രണ്ടാമതും എച്ച്എസ് പറളി (57 പോയിന്റ്) മൂന്നാമതുമെത്തി.

ദേശീയ റെക്കോഡ് മെച്ചപ്പെടുത്തിയ ഒമ്പത് പ്രകടനങ്ങളാണ് മീറ്റിലുണ്ടായിരുന്നത്.800 മീറ്റര്‍ ഓട്ടത്തില് മാര്‍ ബേസിലിന്റെ അഭിഷേക് മാത്യു, ഹൈജമ്പില്‍ പാലക്കാട് കുമരംപത്തൂരിന്റെ ജിഷ്‌ന, ട്രിപ്പിള്‍ ജമ്പില്‍ പാലക്കാട് പറളിയുടെ അനസ്, ഹൈജമ്പില്‍ തേവര സേക്രട്ട് ഹാര്‍ട്‌സിന്റെ ഗായത്രി ശിവകുമാര്‍, ലോങ്ജമ്പില്‍ നാട്ടിക ഫിഷറീസ് എച്ച്എസ്എസിലെ ആന്‍സി സോജന്‍, 5000 മീറ്റര്‍ ഓട്ടത്തില്‍ പറളിയുടെ അജിത് പി.എന്‍, ലോങ് ജമ്പില്‍ മതിരപ്പള്ളി ഗവ. എച്ച്എസ്എസിലെ സാന്ദ്രാ ബാബു, 3000 മീറ്റര്‍ ഓട്ടത്തില്‍ മാര്‍ ബേസിലിന്റെ അനുമോള്‍ തമ്പി എന്നിവരാണ് ദേശീയ റെക്കോഡ് മറികടക്കുന്ന പ്രകടനം പുറത്തെടുത്തത്.

സീനിയര്‍ പെണ്കുട്ടികളുടെ 200 മീറ്ററില്‍ ഒന്നാമതെത്തിയ കോഴിക്കോടിന്റെ അപര്‍ണ റോയി ട്രിപ്പിള്‍ സ്വര്‍ണം കരസ്ഥമാക്കി.

Share this story