സിംബാബ്‌വെയിൽ സൈനിക അട്ടിമറി

ഹരാരെ: സിംബാബ്‌വെയിൽ സൈനിക അട്ടിമറിയുണ്ടായെന്ന് റിപ്പോർട്ടുകൾ. സൈനിക മേധാവി ജനറൽ കോണ്‍സ്റ്റിനോ ചിവെങ്കയുടെ നേതൃത്വത്തിലാണ് സൈനിക അട്ടിമറി നടന്നതെന്നും തൊണ്ണൂറ്റിമൂന്നുകാരനായ പ്രസിഡന്‍റ് റോബർട്ട് മുഗാബെയും കുടുംബവും സൈന്യത്തിന്‍റെ പിടിയിലാണെന്നുമാണ് വിവരം.

രാജ്യത്തെ ഔദ്യോഗിക മാധ്യമ ഓഫീസ് സൈന്യം കൈയടക്കിയെന്നും വിവരങ്ങൾ ഉണ്ട്.

Share this story