നമിത വിവാഹിതയാകുന്നു

പ്രശസ്ത തെന്നിന്ത്യൻ താരം നമിത വിവാഹിതയാകുന്നു. നമിതയുടെ സുഹൃത്ത് വിരേന്ദ്ര ചൗധരിയാണ് വരൻ. നവംബർ 24 നാണ് വിവാഹം. ഒരു കാലത്ത് തമിഴന്‍റെ ഹരമായിരുന്ന നമിത ശക്തമായ തിരിച്ചുവരവ് നടത്താനുള്ള തയാറെടുപ്പ് നടത്തുന്നതിനിടെയാണ് വിവാഹം.

നീണ്ട ഇടവേളയ്ക്ക് ശേഷം പുലിമുരുകനിലൂടെ നമിത വീണ്ടും വെള്ളിത്തിരയിലെത്തിയത്. തെലുങ്കിലും തമിഴിലും നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള താരം ഒരു കാലത്തെ സൂപ്പർഹീറോയ്ൻ കൂടിയാണ്,
മലയാളതാരം ഇനിയക്ക് ഒപ്പം അഭിനയിച്ച പൊട്ട് റിലീസാകാൻ തയാറെടുക്കുന്നതിനിടെയാണ് വിവാഹവാർത്തയും എത്തിയിരിക്കുന്നത്.

Share this story