എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന ബാറ്ററി ലൈഫുമായി റെഡ്മി 5എ

മുന്‍ഗാമിയായ ഷവോമി റെഡ്മി 4 ല്‍നിന്നു വലിയ മാറ്റമില്ലാതെ ഷവോമി റെഡ്മി 5എവിപണിയില്‍. എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന ബാറ്ററി ലൈഫ് ആണ് എടുത്തുപറയാവുന്നത്.

മെറ്റല്‍ ബോഡി. പിന്നില്‍ സ്പീക്കര്‍ ഗ്രില്‍സും ഇടതു വശത്തു കാമറയും. 13എംപി പിന്‍ കാമറ, 5എംപി സെല്‍ഫി ക്യാമറ.

5 ഇഞ്ച് ഡിസ്‌പ്ലേ, ക്വാഡ് കോര്‍ 64ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, 2 ജിബി റാം, 16 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128 ജിബി മൈക്രോ എസ്ഡി കാര്‍ഡ് സ്‌റ്റോറേജ് എക്‌സ്പാന്‍ഡബിള്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.

3000എംഎഎച്ച് ബാറ്ററി. 4ജി എല്‍ടിഇ, വൈഫൈ, ബ്ലൂട്ടൂത്ത്, ഡ്യുവല്‍ സിം സപ്പോര്‍ട്ട് എന്നിവ ഉള്‍പ്പെടുന്ന റെഡ്മി 5എ യ്ക്ക് ഇന്ത്യന്‍ വിപണിയില്‍ 5,900 രൂപയാണ് വില.

Share this story