ഉഴവൂര്‍ വിജയന്റെ മരണം: ദുരൂഹത അന്വേഷിക്കാന്‍ ഡി.ജി.പിയ്ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: ഉഴവൂര്‍ വിജയന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കാന്‍ ഡി.ജി.പിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. എന്‍.സി.പിയുടെ കോട്ടയം ജില്ല കമ്മിറ്റിക്ക് വേണ്ടി പ്രവര്‍ത്തകയായ റജി സാംജി നല്‍കിയ പരാതിയിലാണ് തുടര്‍നടപടി സ്വീകരിക്കാന്‍ ഡി.ജി.പിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്..

മരണത്തിന് മുന്‍പ് കേരള അഗ്രോ ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ സുള്‍ഫിക്കര്‍ മയൂരി ഉഴവൂരിനെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നതിന്റെ ശബ്ദരേഖ കഴിഞ്ഞ ബുധനാഴിച്ച പുറത്തുവന്നിരുന്നു. തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദമാണ് മരണത്തിലെത്തിച്ചതെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് മരണവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം ഉയര്‍ന്നത്.

Share this story