Times Kerala

സ്റ്റൈപന്‍റ് വര്‍ധന; സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡി. കോളജ് ആശുപത്രികളിലെ ഡോക്റ്റർമാർ സമരത്തിനൊരുങ്ങുന്നു

 
സ്റ്റൈപന്‍റ് വര്‍ധന; സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡി. കോളജ് ആശുപത്രികളിലെ ഡോക്റ്റർമാർ സമരത്തിനൊരുങ്ങുന്നു

തിരുവനന്തപുരം:  സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കൽ കോളജ് ആശുപത്രികളിലെ പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും സമരത്തിനൊരുങ്ങുന്നു . സ്റ്റൈപന്‍റ് വര്‍ധന ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത് . സമരത്തിന്‍റെ ആദ്യഘട്ടമായി വെളളിയാഴ്ച ഒ പിയും കിടത്തി ചികില്‍സയും ബഹിഷ്കരിക്കുമെന്ന് സമരാനുകൂലികൾ പറഞ്ഞു . അത്യാഹിത വിഭാഗം, ഐസിയു എന്നിവയെ സമരത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.

സൂചന സമരം ഫലം കണ്ടില്ലെങ്കില്‍ 20ാം തിയതി മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാനാണ് തീരുമാനം . 3000ത്തിലധികം വരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പണിമുടക്കുന്നതോടെ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും .

Related Topics

Share this story