നൈജീരിയയിൽ ക്രിസ്ത്യൻ പള്ളിക്കു നേരെ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു
Aug 7, 2017, 09:56 IST
അബൂജ: തെക്കൻ നൈജീരിയയിൽ ക്രിസ്ത്യൻ പള്ളിക്കു നേരെയുണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഒനിത്ഷയിലെ ഒസുബുലുവിലെ സെന്റ്. ഫിലിപ് പള്ളിയിലായിരുന്നു ആക്രമണം നടന്നത്.
ആരാധന നടന്നുകൊണ്ടിരിക്കുമ്പോൾ മുഖംമൂടി ധരിച്ച അഞ്ച് അക്രമികൾ പള്ളിയിലേക്ക് പ്രവേശിച്ച് വെടിവയ്പ് നടത്തുകയായിരുന്നു. ആക്രമണത്തിൽ ഇരുപതോളം പേർ മരിച്ചതായി സംശയിക്കുന്നു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.