ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഒളിന്പ്യൻ അഹമ്മദ് ഖാന് ഓര്‍മയായി
Aug 28, 2017, 10:42 IST
കോല്‍ക്കത്ത: മുൻ ഇന്ത്യൻ ഫുട്ബോൾ താരവും ഈസ്റ്റ് ബംഗാളിന്റെ ഏക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളുമായിരുന്ന അഹമ്മദ് ഖാൻ(91) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ബംഗളൂരുവിലെ വസതിയിലാണ് അന്ത്യം. 1948, 1952 വർഷങ്ങളിൽ നടന്ന ഒളിന്പിക്സിൽ ഇന്ത്യക്കായി ബൂട്ടണിഞ്ഞ താരമാണ്.