അഫ്ഗാനിൽ താലിബാൻ ആക്രമണം; 13 പോലീസുകാർ കൊല്ലപ്പെട്ടു
Oct 30, 2017, 09:03 IST
കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിലെ ഖുണ്ടൂസ് പ്രവിശ്യയിൽ താലിബാൻ ഭീകരർ നടത്തിയ ആക്രമണത്തിൽ 13 പോലീസുകാർ കൊല്ലപ്പെട്ടു. ചെക്പോയിന്റിലുണ്ടായിരുന്ന ഒരു പോലീസുകാരൻ മാത്രമാണു രക്ഷപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് പറഞ്ഞു.