സ്വർണക്കടത്ത് കേസ് സിബിഐക്ക് വിടാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടണം; കെ. സുരേന്ദ്രൻ
Jul 9, 2020, 12:27 IST
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.
മുഖ്യമന്ത്രിക്ക് സ്വപ്നയെ അറിയാമെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി .പല സര്‍ക്കാര്‍ പരിപാടികളിലും സ്വപ്നയുണ്ടായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി .
കേസ് സിബിഐക്ക് വിടാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു