സെപ്റ്റിക് ടാങ്കിൽ വീണ വെച്ചൂർ പശുക്കളെ ഫയര്‍ഫോഴ്സ് രക്ഷിച്ചു
May 22, 2020, 22:31 IST
തിരുവനന്തപുരം: സെപ്റ്റിക് ടാങ്കിൽ വീണ വെച്ചൂർ പശുക്കളെ ഫയർഫോഴ്സ് അംഗങ്ങൾ എത്തി രക്ഷിച്ചു. വെങ്ങാനൂർ സ്വദേശി ഡോ. ഗുണമണിയുടെ ഉടമസ്ഥതയിലുള്ള രണ്ടു പശു കുട്ടികളാണ് സെപ്റ്റിക് ടാങ്കിൽ വീണത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വിവരമറിഞ്ഞു വിഴിഞ്ഞത്ത് നിന്ന് ഫയര്‍ഫോഴ്സിന്റെ യൂണിറ്റ് എത്തിയാണ് പശു കുട്ടികളെ സെപ്റ്റിക് ടാങ്കിൽ നിന്നും പുറത്തെടുത്തത്. വീണതിലുള്ള നേരിയ പരിക്ക് മാത്രമേ പശുക്കുട്ടികൾക്കുള്ളു.