സിബിഐയെ കാണിച്ച് ഭയപ്പെടുത്താന്‍ നോക്കേണ്ട:കോടിയേരി
Sep 26, 2020, 22:54 IST
തിരുവനന്തപുരം: സിബിഐയെ കാണിച്ച് സിപിഎമ്മിനെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബിജെപിക്ക് മുന്നില്‍ സിപിഎമ്മോ ഇടതു സര്‍ക്കാരോ കീഴടങ്ങില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലൈഫ് മിഷന് കേസ് സിബിഐ ഏറ്റെടുത്തത് സദുദ്ദേശപരമായല്ല.
സംസ്ഥാന സര്‍ക്കാരിനെ മറികടന്നുള്ള ഇടപെടലാണ് നടത്തിയിട്ടുള്ളത്. അതിനെയാണ് എതിര്‍ക്കുന്നത്.സാധാരണ കേസുകള്‍ സിബിഐ ഏറ്റെടുക്കുന്നതിന് നടപടിക്രമങ്ങളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുകയോ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയോ വേണം. അതില്‍നിന്ന് വ്യത്യസ്തമായാണ് ഇവിടെ സംഭവിച്ചത്.