സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
Oct 18, 2020, 00:14 IST
തിരുവനന്തപുരം: യുവതിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ബലാത്സംഗം ചെയ്ത സഹപ്രവര്ത്തകന് പിടിയില്‍ . ബോണക്കാട് സ്വദേശി പ്രിന്‍സ് മോഹനാണ് അറസ്റ്റിലായത്. ഗര്‍ഭിണിയായ യുവതിയെ ഭീഷണിപ്പെടുത്തി ഗര്‍ഭം അലസിപ്പിച്ചെന്നും ഇയാള്‍ക്കെതിരെ പരാതിയുണ്ട്.
കഴിഞ്ഞ മാസം 29ന് രാത്രിയാണ് വിതുര സ്വദേശിയായ യുവതി ബലാത്സംഗത്തിന് ഇരയായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ, ഒപ്പം ജോലി ചെയ്തിരുന്ന പ്രിന്‍സ്, ബലം പ്രയോഗിച്ച് ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയാണ് യുവതിയെ ഉപദ്രവിച്ചത്.