വിജയ് പി നായര്‍ക്കെതിരെ വീണ്ടും പരാതി;പരാതി നല്‍കിയത് സൈനികരുടെ സംഘടന
Sep 29, 2020, 15:42 IST
തിരുവനന്തപുരം: യൂട്യൂബ് വീഡിയോ വഴി സ്ത്രീകളെ അധിക്ഷേപിച്ച വിജയ് പി നായര്‍ക്കെതിരെ വീണ്ടും പരാതി.
ഇയാൾക്കെതിരെ സൈനികരുടെ സംഘടനയാണ് പരാതി നല്‍കിയത്. ഇയാളുടെ യൂട്യൂബ് ചാനലിലൂടെ സൈനികരെ അധിക്ഷേപിച്ചെന്നാണ് പരാതി .
പട്ടാളക്കാർ സ്ത്രീലമ്പടന്മാരും ബലാൽത്സംഗം നടത്തുന്നവരുമെന്നാണ് വീഡിയോയില്‍ ഇയാൾ പറഞ്ഞതെന്നാണ് പരാതിയിലുള്ളത്.