മെഡിക്കൽ കോളേജ് ആശുപത്രികൾക്ക് പുറത്ത് മെഡിക്കൽ കോളേജ് ഡോക്ടർമാരെ ഡ്യൂട്ടിയ്ക്ക് ചുമതലപ്പെടുത്തരുത് ;കെ ജി എം സി ടി എ
Sep 23, 2020, 10:29 IST
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രികൾക്ക് പുറത്ത് മെഡിക്കൽ കോളേജ് ഡോക്ടർമാരെയും മെഡിക്കൽ വിദ്യാർത്ഥികളെയും ഡ്യൂട്ടിയ്ക്ക് ചുമതലപ്പെടുത്തരുതെന്ന് മെഡിക്കൽ കോളേജ് അധ്യാപക സംഘടന.
ഇത് ആശുപത്രികളുടെ മൊത്തം പ്രവർത്തനത്തെ ബാധിക്കുമെന്ന് കെ ജി എം സി ടി എ അറിയിച്ചു .
ഡോക്ടർമാരെ പുറത്ത് ഇൻറ്റഗ്രേറ്റഡ് ഹെൽത്ത് സെന്ററിൽ പോസ്റ്റ് ചെയ്യാൻ നീക്കം നടക്കുന്നുവെന്ന് അറിഞ്ഞതിന്റെ ഭാഗമായാണ് കെ ജി എം സി ടി എയുടെ ഈ പ്രസ്താവന.