മരിച്ച മാവോയിസ്റ്റ് ജലീൽ ഏറ്റുമുട്ടലിൽ വെടിവച്ചിട്ടില്ലെന്ന് പൊലീസ് അധികൃതർ
Sep 29, 2020, 16:14 IST
തിരുവനന്തപുരം: വൈത്തിരിയിൽ വച്ച് നടന്ന് ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് സിപി ജലീൽ മരിച്ച സംഭവം വിശദീകരിച്ച് പൊലീസ് അധികൃതർ രംഗത്ത് . ഏറ്റുമുട്ടലിനിടെയാണ് ഇയാൾ കൊലപ്പെട്ടതെന്നും ജലീൽ വെടിവെച്ചുവെന്ന് തങ്ങൾ പറഞ്ഞിട്ടില്ലെന്നും പൊലീസ് വെളിപ്പെടുത്തി .
ഇയാളുടെ കൂടെയുണ്ടായിരുന്ന ചന്ദ്രുവാണ് പൊലീസിന് ആദ്യം വെടിവച്ചത്. തിരിച്ചുള്ള പൊലീസ് ആക്രമണത്തിലാണ് ഇയാൾക്ക് വെടിയേറ്റത്.