പേര് മറച്ചു വച്ച് കൊവിഡ് പരിശോധന നടത്തി;അഭിജിത്തിനെതിരെ കേസെടുക്കാനൊരുങ്ങി പൊലീസ്
Sep 24, 2020, 12:55 IST
തിരുവനന്തപുരം: പേര് മറച്ചു വച്ച് കൊവിഡ് പരിശോധന നടത്തിയെന്ന പരാതിയിൽ കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെതിരെ കേസെടുക്കാനൊരുങ്ങി പൊലീസ് .
ഇദ്ദേഹത്തിനെ സഹായിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന് അറിയിച്ചു.
പേര് എഴുതിയതിൽ ജീവനക്കാര്‍ക്കുണ്ടായ തെറ്റാണ് ഇതിന് കാരണമെന്നാണ് അഭിജിത്ത് ചുണ്ടികാട്ടുന്നത് .