പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിന് അവകാശമുണ്ടെന്ന സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു ;മന്ത്രി കടകംപള്ളി സുരേന്ദ്രൻ
Jul 13, 2020, 12:27 IST
തിരുവനതപുരം :ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണത്തിൽ രാജകുടുംബത്തിന് അവകാശമുണ്ടെന്ന സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
സംസ്ഥാന സർക്കാർ ഈ കോടതി വിധിക്കെതിരെ ഒരു റിവ്യൂ ഹർജിയും നൽകില്ലെന്നുംഅദ്ദേഹം വ്യക്തമാക്കി .
ജസ്റ്റിസുമാരായ യു.യു ലളിത്, ഇന്ദു മൽഹോത്ര എന്നിവരാണ് ഈ ഹർജി പരിഗണിച്ചത്