നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രൻ
Jan 21, 2021, 11:50 IST
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന്റെ നേതൃത്വം ഏറ്റെടുക്കാമെന്ന് സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. എന്നാൽ തീരുമാനമെടുത്ത് മറുപടി നൽകാമെന്നായിരുന്നു കേന്ദ്രനേതൃത്വത്തിന്റെ പ്രതികരണം.കേന്ദ്രമന്ത്രി വി മുരളീധരൻ, നടൻ സുരേഷ് ഗോപി,കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ് എന്നിവർ ഉൾപ്പെടെ പ്രമുഖരെല്ലാം ബിജെപിക്ക് വേണ്ടി മത്സരത്തിനിറങ്ങും. ഈ സാഹചര്യത്തിൽ താനും മത്സരിച്ചാൽ പ്രചാരണരംഗത്ത് വേണ്ടത്ര ശ്രദ്ധ കൊടുക്കാൻ കഴിയില്ലെന്നാണ് സുരേന്ദ്രൻ പറയുന്നത്.