കേരളത്തിൽ വിലക്കയറ്റം പിടിച്ച് നിർത്താനൊരുങ്ങി സംസ്ഥാന സർക്കാർ
Oct 23, 2020, 13:18 IST
തിരുവനന്തപുരം: കേരളത്തിൽ വിലക്കയറ്റം പിടിച്ച് നിർത്താനൊരുങ്ങി സംസ്ഥാന സർക്കാർ . നാഫെഡിൽ നിന്ന് സർക്കാർ സവാള എത്തിച്ചു .
കിലോയ്ക്ക് 45 രൂപ നിരക്കിലാണ് സവാള വിൽക്കുക. ഹോർട്ടികോർപ് വഴിയാണ് വിൽക്കുന്നത്. സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ 25 ടൺ സവാളയാണ് എത്തിച്ചത്.