കല്ലമ്പലത്തെ വാഹനാപകടം, മരണം അഞ്ചായി; മരിച്ചത് കൊല്ലം ചിറക്കര സ്വദേശികൾ
Jan 27, 2021, 10:13 IST
തിരുവനന്തപുരം: കല്ലമ്പലത്ത് ഉണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. കാറും മീൻലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നുഅപകടം . കാറിലുണ്ടായിരുന്ന കൊല്ലം ചിറക്കര സ്വദേശികളായ വിഷ്ണു, രാജീവ്, സുധീഷ്, അരുൺ, സൂര്യോദയകുമാർ എന്നിവരാണ് മരിച്ചത്. ഇടിച്ച കാറിൽ നിന്ന് തീ ഉയർന്നിരുന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലുമാണ് സൂക്ഷിച്ചിട്ടുള്ളത്.