Times Kerala

അടുത്ത 7 പ്രവൃത്തി ദിവസത്തിനകം എല്ലാ ലൈസന്‍സുകളും; കരടു ബില്‍ അംഗീകരിച്ച് മന്ത്രിസഭ

 
അടുത്ത 7 പ്രവൃത്തി ദിവസത്തിനകം എല്ലാ ലൈസന്‍സുകളും; കരടു ബില്‍ അംഗീകരിച്ച് മന്ത്രിസഭ

തിരുവനന്തപുരം: കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണ ചട്ടവും (2019) കേരള പഞ്ചായത്ത് കെട്ടിടനിര്‍മാണ ചട്ടവും (2019) ഭേദഗതി ചെയ്യുന്നതിനുള്ള കരട് നിര്‍ദേശങ്ങള്‍ക്ക് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം. 2019-ല്‍ അംഗീകരിച്ച ചട്ടങ്ങളില്‍ ചിലതു സംബന്ധിച്ച് നിര്‍മാണ മേഖലയിലെ വിവിധ സംഘടനകള്‍ സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. ഈ പരാതികള്‍ പരിശോധിച്ചാണ് ചില മാറ്റങ്ങള്‍ മന്ത്രിസഭ തീരുമാനിച്ചത്.

18,000 ചതുരശ്രമീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫീസ്, ഓഡിറ്റോറിയം തുടങ്ങിയ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന കെട്ടിടങ്ങള്‍ക്ക് റോഡിന്‍റെ വീതി പത്തു മീറ്റര്‍ വേണമെന്ന വ്യവസ്ഥ മാറ്റി എട്ട് മീറ്ററായി കുറയ്ക്കുന്നതാണ് ഭേദഗതികളില്‍ ഒന്ന്വ്യവസായങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്ന പ്രക്രിയ ലളിതവും കാര്യക്ഷമവുമാക്കാന്‍ 2019-ലെ കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ ആക്ട് ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു.

ഏഴു പ്രവൃത്തി ദിവസത്തിനകം എല്ലാ ലൈസന്‍സുകളും അനുവദിക്കാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. സംരംഭകര്‍ നടപടിക്രമങ്ങള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കിയാല്‍ മതി. ഇതു സംബന്ധിച്ച കരടു ബില്‍ മന്ത്രിസഭ അംഗീകരിച്ചു.

 

Related Topics

Share this story