Times Kerala

 സംസ്ഥാനത്ത് 11 ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

 
 വരാനിരിക്കുന്നത് 'കനത്ത ചൂട്': ആറ് ജില്ലകളില്‍ 35 ഡിഗ്രി വരെ ഉയർന്നേക്കാം; മുന്നറിയിപ്പ്
തി​രു​വ​ന​ന്ത​പു​രം: ശനിയാഴ്ച വരെ സം​സ്ഥാ​ന​ത്ത് 11 ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. കടുത്ത ചൂടിന് സാധ്യതയുള്ളത് കൊ​ല്ലം, പാ​ല​ക്കാ​ട്, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് എന്നീ ജി​ല്ല​ക​ളി​ലാണ്. ഈ ജില്ലകളിൽ ഒ​ന്നാം​ഘ​ട്ട അ​ല​ർ​ട്ടാ​യ യെ​ല്ലോ അ​ല​ർ​ട്ടാ​ണ് പ്രഖ്യാപിച്ചിരിക്കുന്നത്. 39 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ കൊ​ല്ലം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളിലും,​​  37 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലും, 36 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലും ഉയർന്ന താപനിലയുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. താപനില സാ​ധാ​ര​ണ​യേ​ക്കാ​ൾ ര​ണ്ടു​മു​ത​ൽ മൂ​ന്നു ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ഉയരാൻ സാധ്യതയുണ്ട്. 

Related Topics

Share this story