Times Kerala

കോ​ണ്‍­​ഗ്ര­​സി­​ന്‍റെ കാ​ര്യം നോ­​ക്കാ​ന്‍ തങ്ങൾക്കറിയാമെന്ന് കെ.​സി.​വേ​ണു­​ഗോ­​പാ​ല്‍

 
കെ സി
തി­​രു­​വ­​ന­​ന്ത­​പു​രം: മുഖ്യമന്ത്രി രാ­​ഹു​ല്‍ ഗാ­​ന്ധി­​യു­​ടെ റോ­​ഡ് ഷോ­​യി​ല്‍ ലീ­​ഗി­​ന്‍റെ പ​താ­​ക ഒ­​ഴി­​വാ­​ക്കി­​യ­​തി­​നെ­​തി­​രെ­​ നടത്തിയ വിമർശനത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവും ആലപ്പുഴയിലെ യു.ഡി.എഫ്. സ്ഥാനാർഥിയുമായ കെ.​സി.​വേ​ണു­​ഗോ­​പാ​ല്‍. മുഖ്യമന്ത്രിയുടെ ഉപദേശം ഇക്കാര്യത്തിൽ ആവശ്യമില്ലെന്നും കോ​ണ്‍­​ഗ്ര­​സി­​ന്‍റെ കാ​ര്യം നോ​ക്കാ​ൻ ത­​ങ്ങ​ള്‍­​ക്ക­​റി­​യാ­​മെ​ന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയെ വിമർശിക്കുകയാണ് മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ ഏ­​ക അ­​ജ­​ണ്ടയെന്നും അദ്ദേഹം മോദിയെക്കുറിച്ച് ഒ­​ര​ക്ഷ­​രം പോലും മി­​ണ്ടു­​ന്നി​ല്ലെന്നും പറഞ്ഞ കെ.സി.വേണുഗോപാൽ രാ­​ഹു­​ലി­​നെ­​തി­​രെ­​യു­​ള്ള വി­​മ​ര്‍​ശ­​നം ത­​ങ്ങ​ള്‍ സ്വാ​ഗ­​തം ചെ­​യ്യു­​ക­​യാ​ണെന്ന് കൂട്ടിച്ചേർത്തു. മു­​ഖ്യ­​മ​ന്ത്രി പ്ര­​വ​ര്‍­​ത്തി­​ക്കേ­​ണ്ട​ത് ­​സിദ്ധാ​ര്‍­​ഥ­​നെ­​പ്പോ­​ലു­​ള്ള­​വ​ര്‍­​ക്ക് നീ­​തി ലഭ്യമാക്കാൻ വേണ്ടിയാണെന്നും, കേസിലെ പ്രതികളെ എന്തുകൊണ്ടാണ് പോലീസ് സംരക്ഷിക്കാൻ ശ്രമിച്ചതെന്ന് വ്യക്തമാക്കണമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

Related Topics

Share this story