Times Kerala

വിഴിഞ്ഞം തുറമുഖം: നാല് ക്രെയിനുകൾ കൂടിയെത്തി, ജൂൺ പകുതിയോടെ ട്രയൽ റൺ

 
വി​ഴി​ഞ്ഞം പ​ദ്ധ​തി: ത്രി​ക​ക്ഷി ക​രാ​ര്‍ ഒ​പ്പു​വ​യ്ക്കാ​ന്‍ അ​നു​മ​തി
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ചരക്കുകളുടെ കയറ്റിയിറക്കലിനായി സ്ഥാപിക്കുന്ന 32 ക്രെയിനുകളിൽ ബാക്കിയുള്ള അഞ്ചെണ്ണത്തിൽ നാലെണ്ണംകൂടി തുറമുഖത്ത് കൊണ്ടുവന്നു. ഇനി കൊളംബോയിൽനിന്ന് ഈ മാസം ഒരു യാർഡ് ക്രെയിൻകൂടി കൊണ്ടുവരുന്നതോടെ 32 ക്രെയിനുകളുമാകുമെന്ന് തുറമുഖ കമ്പനി അധികൃതർ വ്യക്തമാക്കി.
ചൈനയിൽനിന്ന് ഷെൻഹുവാ-34 എന്ന കപ്പലിലാണ് നാലു ക്രെയിനുകൾ കൂടി ഇന്ന് രാവിലെയോടെ എത്തിച്ചത്. പുറംകടലിൽനിന്ന് കപ്പലിനെ വാട്ടർ ലൈൻ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക് കമ്പനിയുടെ സാങ്കേതിക സഹായത്താൽ ടഗ്ഗുകള്‍ ഉപയോഗിച്ച്‌
കപ്പലിനെ സുരക്ഷിതമായി ബെർത്തിലടുപ്പിച്ചു. ക്രെയിനുകളുമായി എത്തുന്ന ഏഴാമത്തെ കപ്പലാണിത്.

Related Topics

Share this story