Times Kerala

മാ​സ​പ്പ​ടി വിവാദത്തിൽ മു​ഖ്യ​മ​ന്ത്രി​ക്കും മ​ക​ൾ​ക്കു​മെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ൽ ഇ​ന്ന് വിധി 

 
ഡോ. സുബ്ബിയ വധക്കേസ്: കോടതി 7 പേർക്ക് വധശിക്ഷയും, 2 പേർക്ക് ജീവപര്യന്തം തടവും വിധിച്ചു
തി​രു​വ​ന​ന്ത​പു​രം: മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​.എ​ൽ​.എ. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ക​ള്‍ വീ​ണ വി​ജ​യ​നു​മെ​തി​രെ മാസപ്പടി വിവാദത്തിൽ അ​ന്വേ​ഷ​ണമാവശ്യപ്പെട്ട് ​നൽ​കി​യ ഹ​ർ​ജി​യി​ൽ ഇന്ന് വി​ധി പറയും. വിധി പറയുന്നത് തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ്. ഫെ​ബ്രു​വ​രി 29 നാ​ണു മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​.എ​ല്‍.​എ. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മ​ക​ള്‍ വീ​ണ വി​ജ​യ​ൻ എ​ന്നി​വരടക്കമുള്ള ഏ​ഴ് പേ​ർ​ക്കെ​തി​രെ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്. ഹർജിയിലെ പ്രധാന ആരോപണം സി.​എം.​ആ​ർ​.എ​ൽ. ക​മ്പ​നി​ക്ക് ​ധാതു​മ​ണ​ൽ ഖ​ന​ന​ത്തി​നാ​യി അ​നു​മ​തി ന​ൽ​കി​യ​തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍​ക്ക് മാ​സ​പ്പ​ടി പ്രതിഫലമായി ല​ഭി​ച്ചു​വെ​ന്നാ​ണ്. 

Related Topics

Share this story