Times Kerala

നാ​ല് ജി​ല്ല​ക​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​മുന്നറിയിപ്പ് ; ശക്തമായ കാറ്റിനും സാധ്യത 

 
മഴ
തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് നാല് ജില്ലകളിൽ കൊടും ചൂ​ടി​ൽ ആശ്വാസം പകർന്ന്  മ​ഴ​മു​ന്ന​റി​യി​പ്പ്. ഇതനുസരിച്ച് കേരളത്തിലെ നാലുജില്ലകളിൽ അ​ടു​ത്ത മൂ​ന്നു​മ​ണി​ക്കൂ​റി​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മി​ത​മാ​യ മ​ഴ​യ്ക്കും ​തിരു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം എന്നീ ജി​ല്ല​ക​ളി​ലെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

Related Topics

Share this story