Times Kerala

തലസ്ഥാന നഗരം ഫെസ്റ്റിവല്‍ സിറ്റിയായി മാറിക്കഴിഞ്ഞു: പി.എ. മുഹമ്മദ് റിയാസ്

 
ബീച്ച് ടൂറിസത്തിൽ സ്വകാര്യ നിക്ഷേപം പരമാവധി പ്രോത്സാഹിപ്പിക്കുമെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്

തിരുവനന്തപുരം: തലസ്ഥാന നഗരം ഇപ്പോള്‍ ഫെസ്റ്റിവല്‍ സിറ്റിയായി മാറിയിരിക്കുകയാണെന്ന് പി.എ. മുഹമ്മദ് റിയാസ്. ഒരു വര്‍ഷത്തില്‍ ഒട്ടുമിക്ക മാസങ്ങളിലും ഏതെങ്കിലും തരത്തിലുള്ള ഫെസ്റ്റിവല്‍, ഒരു ഒത്തുചേരല്‍ തിരുവനന്തപുരം തലസ്ഥാനത്ത് നടക്കാറുണ്ട്. ഓണാഘോഷമായാലും കേരളീയമായാലും പുതുവത്സര ആഘോഷത്തിന്റെ ഭാഗമായുള്ള പരിപാടി ആയാലും ഒക്കെ നമുക്ക് കാണാന്‍ കഴിയും.

നമ്മുടെ സംസ്ഥാനത്തേക്ക് വരുന്ന സഞ്ചാരികള്‍ പ്രത്യേകിച്ച് വിദേശ സഞ്ചാരികള്‍, മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വരുന്ന സഞ്ചാരികള്‍, സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍നിന്നും തലസ്ഥാനത്തേക്ക് എത്തുന്ന സഞ്ചാരികള്‍ അവര്‍ക്ക് വലിയനിലയില്‍ ആഹ്ലാദം ഉണ്ടാകുന്ന നിലയിലേക്ക് നമ്മുടെ നഗരത്തെ മാറ്റണം. ആ ലക്ഷ്യത്തോടെ വൈവിധ്യമാർന്ന പദ്ധതികൾക്ക് ടൂറിസം വകുപ്പ് ഇതിനോടകം രൂപം നൽകിയിട്ടുണ്ട്.

ഇപ്പോൾ നമ്മുടെ തൊഴിൽ രീതികളിലും സമയങ്ങളിലും ഒക്കെ മാറ്റം സംഭവിച്ചിരിക്കുകയാണ്. ജോലി ഒക്കെ കഴിഞ്ഞ് രാത്രി എട്ട് മണിക്ക് ശേഷമാണ് പലർക്കും കുടുംബത്തോടൊപ്പം പുറത്തിറങ്ങാൻ സാധിക്കുക. കുടുംബത്തോടൊപ്പവും സുഹൃത്തുകളോടൊപ്പവും കുറച്ച് സമയം ഇരിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഇടങ്ങള്‍ നഗരങ്ങളില്‍ ഉണ്ടാകേണ്ടതുണ്ട്. അവർക്ക് അൽപ്പനേരം മാനസിക ഉല്ലാസം നൽകാൻ കഴിയുന്ന തരത്തിൽ കേന്ദ്രങ്ങൾ ഒരുക്കുക എന്നത് പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു.

Related Topics

Share this story