Times Kerala

 മ​ല​യാ​ളി ദ​മ്പ​തി​ക​ളു​ടെ മ​ര​ണ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​രു​ണാ​ച​ലി​ലേ​ക്ക്

 
ഡെത്ത്
തി​രു​വ​ന​ന്ത​പു​രം: മൂന്നു മലയാളികളെ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹതയകറ്റാൻ കേരളത്തിൽ നിന്നുള്ള പോലീസ് സംഘം. പ്രാഥമിക നിഗമനം ആ​ത്മ​ഹ​ത്യയാണെന്നാണെങ്കിലും നവീൻ സ്ത്രീ​ക​ളെ കൊ​ലപ്പെടുത്തിയ ശേ​ഷം ജീ​വ​നൊ​ടു​ക്കി​യ​താ​ണെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങളിൽ വ്യക്തത ലഭിക്കാൻ കേരളത്തിൽ നിന്നുള്ള അന്വേഷണസംഘം അരുണാചലിൽ എത്തിയാൽ മാത്രമേ കഴിയുകയുള്ളൂ. 

മരിച്ചത് ആ​യു​ര്‍​വേ​ദ ഡോ​ക്ട​ര്‍​മാ​രാ​യ കോ​ട്ട​യം സ്വദേശി ന​വീ​ന്‍ തോ​മ​സ് (39), ഇയാളുടെ ഭാര്യ ദേ​വി (41),  ആ​ര്യ.​ബി. നാ​യ​ര്‍ (27) എ​ന്നി​വ​രാ​ണ്.

പ്രത്യേക അന്വേഷണസംഘം സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലേ​ക്ക് തി​രി​ച്ചു. വട്ടിയൂർക്കാവ് പോലീസിൻ്റെ പ്രത്യേക സംഘമാണ് ഇ​തി​ൽ വ​ട്ടി​യൂ​ര്‍​ക്കാ​വ് സ്വ​ദേ​ശി​നി ആ​ര്യ നാ​യ​രു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ലേ​ക്കു യാ​ത്ര തി​രി​ച്ച​ത്.
 

Related Topics

Share this story