Times Kerala

കൈ​വി​ര​ലി​ന് പ​ക​രം നാ​വി​ൽ ശ​സ്ത്ര​ക്രി​യ ചെയ്ത സംഭവത്തിൽ വീ​ഴ്ച പ​റ്റി​യെ​ന്നു സ​മ്മ​തി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി 

 
വീണ
തി​രു​വ​ന​ന്ത​പു​രം: കൈ​വി​ര​ലി​ന് പ​ക​രം നാ​വി​ൽ ശ​സ്ത്ര​ക്രി​യ ചെയ്ത സംഭവത്തിൽ വീ​ഴ്ച പ​റ്റി​യെ​ന്നു സ​മ്മ​തി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി. വീഴ്ചയുണ്ടായെന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് സമ്മതിച്ചത് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കൈ​വി​ര​ലി​ന് പ​ക​രം നാ​വി​ൽ ശ​സ്ത്ര​ക്രി​യ ചെ​യ്ത സം​ഭ​വ​ത്തി​ലാണ്. കൈ​യി​ലെ ആ​റാം വി​ര​ൽ മാ​റ്റു​ന്ന​തി​ന് പ​ക​ര​മാ​യി സർജറി ന​ട​ത്തി​യ​ത് കു​ട്ടി​യു​ടെ നാവിനാണ്. അത് തെറ്റാണെന്നും ഇത്തരം പിഴവുകളിൽ കർശന നടപടി സ്വീകരിക്കുമെന്നും പറഞ്ഞ ആരോഗ്യ മന്ത്രി, തെ​റ്റ് തെ​റ്റാ​യി ത​ന്നെ ക​ണ്ടു​കൊ​ണ്ട് സൂ​ര്യ​ൻ അ​സ്ത​മി​ക്കു​ന്ന​തി​ന് മു​മ്പ് ഡോ​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്നും കൂട്ടിച്ചേർത്തു. കൂടാതെ, ചി​കി​ത്സാ പി​ഴ​വു​ക​ൾ യു​ ഡി​ എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ഘ​ട്ട​ത്തെ അ​പേ​ക്ഷി​ച്ച് കുറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി വീണാ ജോർജ്ജ് മി​ക​ച്ച സേ​വ​നം ന​ൽ​കു​ന്ന ഡോ​ക്ട​ർ​മാ​ർ​ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​രു​ക​യാ​ണ് വേ​ണ്ട​തെ​ന്നും വ്യക്തമാക്കുകയുണ്ടായി. 

Related Topics

Share this story