Times Kerala

കളിക്കുന്നതിനിടെ കിണറ്റിൽ വീണ ആറാം ക്ലാസുകാരനെ സൈനികൻ രക്ഷപ്പെടുത്തി 

 
കളിക്കുന്നതിനിടെ കിണറ്റിൽ വീണ ആറാം ക്ലാസുകാരനെ സൈനികൻ രക്ഷപ്പെടുത്തി 

കളിക്കുന്നതിനിടെ മൂടിയില്ലാത്ത കിണറ്റിലേക്ക് വീണ ആറാം ക്ലാസുകാരനെ രക്ഷപ്പെടുത്തി സൈനികൻ. തിരുവനന്തപുരം ശംഖുമുഖം ബീച്ചിനോട് ചേർന്ന പാർക്കിൽ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അബദ്ധത്തിൽ മൂടിയില്ലാ കിണറ്റിലേക്ക് കുട്ടി വീഴുകയായിരുന്നു.

സ്കൂളിൽ നിന്നും വിനോദയാത്രയ്ക്ക് വന്നതായിരുന്നു വിദ്യാർത്ഥി. സമീപത്തുണ്ടായിരുന്ന സൈനികൻ കിണറ്റിലേക്ക് ചാടി കുട്ടിയെ രക്ഷപെടുത്തി. കുട്ടിക്ക് കാര്യമായ പരിക്കുകളില്ല. നിലവിൽ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.പത്തനംതിട്ട സ്വദേശി അർജുനാണ് കുട്ടിയെ രക്ഷപെടുത്തിയത്.

Related Topics

Share this story