Times Kerala

സ​ഭ​യി​ല്‍ ബ​ഹ​ളം: എ​ന്തി​ന് കു​ര​യ്ക്കു​ന്നു എ​ന്ന പരാമർശം പിൻവലിച്ച് ഷം​സു​ദീ​ൻ 

 
നിയമസഭ ടിവി ഉദ്‌ഘാടനം ചിങ്ങം ഒന്നിന്
തി​രു​വ​ന​ന്ത​പു​രം: മു​സ്‌​ലീം ലീ​ഗ് എം ​എ​ല്‍ ​എ എ​ന്‍.​ഷം​സു​ദീ​ന്‍ വ​സ്തു​ത മ​റ​യ്ക്കാ​ന്‍ എ​ന്തി​ന് കു​ര​യ്ക്കു​ന്നെ​ന്ന് നിയമസഭയിൽ പരാമർശമുയർത്തി. ഇത് നിയമസഭയിൽ മ​ല​ബാ​റി​ലെ പ്ല​സ് വ​ണ്‍ സീ​റ്റ് പ്ര​തി​സ​ന്ധി​യി​ല്‍ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സ് ന​ല്‍​കി​യ ശേ​ഷം സം​സാ​രി​ക്കു​ന്ന അവസരത്തിലായിരുന്നു. ഇതോടെ ഭരണപക്ഷം സഭയിൽ അ​ണ്‍​പാ​ര്‍​ല​മെ​ന്‍റ​റി വാ​ക്ക് ഉ​പ​യോ​ഗി​ച്ചെ​ന്ന് പ​റ​ഞ്ഞ് ബഹളം വയ്ക്കുകയായിരുന്നു. തുടർന്ന് സ്പീക്കർ ഇടപെടുകയും ഷം​സു​ദീ​ന്‍ പ​രാ​മ​ര്‍​ശം പി​ന്‍​വ​ലിക്കുകയുമായിരുന്നു. അതേസമയം, പ്ര​തി​പ​ക്ഷം ​മല​ബാ​റി​ലെ സീ​റ്റ് ക്ഷാ​മ​ത്തി​ല്‍ സ​ഭ നി​ര്‍​ത്തി​വ​ച്ച് ച​ര്‍​ച്ച ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ന​ല്‍​കി​യ അ​ടി​യ​ന്ത​രപ്ര​മേ​യ നോ​ട്ടീ​സി​ന് അ​നു​മ​തി​ ലഭിച്ചില്ല. അതിനാൽ സഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.

Related Topics

Share this story