Times Kerala

കനത്ത മഴയിൽ തിരുവനന്തപുരത്ത് വീടിന്‍റെ മേൽക്കൂര തകർന്നുവീണു; അമ്മയ്ക്കും മകനും പരിക്ക്

 
കനത്ത മഴയിൽ തിരുവനന്തപുരത്ത് വീടിന്‍റെ മേൽക്കൂര തകർന്നുവീണു; അമ്മയ്ക്കും മകനും പരിക്ക്

തിരുവനന്തപുരം: നഗരൂർ കോയിക്കമൂലയിലുണ്ടായ കനത്ത മഴയിൽ വീടിന്‍റെ മേൽക്കൂര തകർന്നുവീണ് രണ്ടു പേർക്ക് പരിക്ക്. കോയിക്കമൂല സ്വദേശികളായ ദീപു (54), അമ്മ ലീല (80) എന്നിവർക്കാണ് പരിക്ക് പറ്റിയത്. കഴിഞ്ഞ ദിവസം രാത്രി ഒരു മണിക്ക് പെയ്ത മഴയിലാണ് വീടിന്‍റെ മേൽക്കൂര തകർന്നത്.

വീടിനുള്ളിൽ ഉറങ്ങിക്കിടന്ന ദീപുവിനും അമ്മയ്ക്കും മേൽ മേൽക്കൂര തകർന്നു വീഴുകയായിരുന്നു. സമീപവാസികൾ ഉടനെ 108 ആംബുലൻസ് വിളിച്ച് രണ്ടുപേരെയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.  ദീപുവിന്‍റെ തലയ്ക്കാണ് പരിക്ക് പറ്റിയത്. കടമ്പാട്ടുകോണത്ത് ഗോപകുമാറിന്‍റെ വീടിന് ഇടിമിന്നലിൽ കേടുപാടുണ്ടായി. ജനൽച്ചില്ലുകൾ തകർന്നു. വൈദ്യുതോപകരണങ്ങൾക്ക് നാശനഷ്ടം വന്നു.

Related Topics

Share this story