Times Kerala

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: പെൺകുട്ടിയുടെ ആരോപണം ശരിയാണെന്ന് വനിത കമ്മിഷൻ

 
ഡിജെ പാര്‍ട്ടികളില്‍ നടക്കുന്നത് അഴിഞ്ഞാട്ടം;സംസ്ഥാനത്ത് സ്ത്രീസുരക്ഷ വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെടുന്നു: സതീദേവി
തിരുവനന്തപുരം: പന്തീരാങ്കാവില്‍ പെൺകുട്ടി ഭർത്താവിൻ്റെ ക്രൂരമർദ്ദനത്തിനിരയായ സംഭവത്തിൽ പെണ്‍കുട്ടിയുടെ ആരോപണം ശരിയാണെന്ന് പറഞ്ഞ്  വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി.സതീദേവി. അത് പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ മറുപടിയില്‍ നിന്നു വ്യക്തമായെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പെൺകുട്ടിയെ ചൊവ്വാഴ്ച വൈകീട്ട് പരാതി കിട്ടയതിനെ തുടര്‍ന്ന്  ഫോണില്‍ വിളിച്ചു സംസാരിച്ചെന്നു പറഞ്ഞ സതീദേവി അവർക്ക് നിയമപരവും ധാര്‍മികവുമായ എല്ലാ പിന്തുണയും വനിതാ കമ്മീഷൻ നൽകുമെന്നും കൂട്ടിച്ചേർത്തു. ലഭിച്ച പരാതിയിൽ നിന്ന് യുവതി ഗുരുതരമായ പീഡനത്തിനാണ് ഭര്‍ത്തൃഗൃഹത്തില്‍ വച്ച് ഇരയായിട്ടുള്ളതെന്ന് മനസിലായതായി അവർ വ്യക്തമാക്കി. 

Related Topics

Share this story