Times Kerala

ഇനി ശിശുക്ഷേമ സമിതിയിലെ കുരുന്നുകൾക്ക് പാലും മുട്ടയുമുൾപ്പെടെ പോഷകാഹാരങ്ങൾ നഗരസഭയുടെ വകയെന്ന് മേയർ ആര്യ രാജേന്ദ്രൻ 

 
ആര്യ
തിരുവനന്തപുരം: നഗരസഭ മേയർ ആര്യ രാജേന്ദ്രൻ കേരള സംസ്ഥാന ശിശുക്ഷേമ സമിതിയ്ക്ക് നഗരസഭയുടെ എല്ലാവിധ പിന്തുണയും സഹായവും വാഗ്‌ദാനം ചെയ്ത് രംഗത്ത്. ശിശുക്ഷേമ സമിതിയിലെ കുരുന്നുകൾക്ക് പാൽ, മുട്ട, സസ്യ ആഹാരം എന്നിവയെല്ലാം തിരുവനന്തപുരം നഗരസഭ നേരിട്ട് സൗജന്യമായി സമിതിയിലേത്തിക്കുന്നതായിരിക്കും. മേയർ ഇതിനായുള്ള പദ്ധതി ബഡ്ജറ്റിൽ ഉൾപ്പെടുത്തിയതായി അറിയിക്കുകയുണ്ടായി. മേയർ ആര്യ കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോൽസഹാപ്പിക്കുന്നതിന് ആരംഭിച്ച ശിശുക്ഷേമം - ആർട്ട്സ് അക്കാദമിയുടെ പ്രവേശനോദ്ഘാടനത്തിന് തുടക്കം കുറിച്ച് സംസ്ഥാന ശിശുക്ഷേമ സമിതി സമിതി ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു.

Related Topics

Share this story